Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alignment Finalized

Ernakulam

ബ്ലാ​വ​ന പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്: അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ചു

കോ​ത​മം​ഗ​ലം: വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന ക​ല്ലേ​ലി​മേ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദി​വാ​സി ഉ​ന്ന​തി​ക​ളി​ലേ​ക്കു​ള്ള ബ്ലാ​വ​ന പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലേ​ലി​മേ​ട്, കു​ഞ്ചി​പ്പാ​റ, ത​ല​വ​ച്ച​പാ​റ, വാ​രി​യം, തേ​രാ തു​ട​ങ്ങി​യ നാ​ല് ഉ​ന്ന​തി​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ത്തി​നാ​ണ് ഇ​തോ​ടെ പ​രി​ഹാ​ര​മാ​കു​ന്ന​ത്.

ഏ​ക​ദേ​ശം 1500ഓ​ളം പേ​ർ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​ണ് പാ​ലം നി​ർ​മാ​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ചു. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ആ​റു​മീ​റ്റ​ർ വീ​തി​യി​ലാ​ണ് പാ​ലം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ (ഡി​പി​ആ​ർ) ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.

ഡി​പി​ആ​ർ അം​ഗീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പാ​ലം നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന ക​ല്ലേ​ലി​മേ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​മാ​കും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ യാ​ത്ര​യ്ക്കും വി​ദ്യാ​ർ​ഥി​ക​ൾ, തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ദൈ​നം​ദി​ന സ​ഞ്ചാ​ര​ത്തി​നും പാ​ലം വ​ലി​യ ആ​ശ്വാ​സ​മാ​കും. ക​ല്ലേ​ലി​മേ​ടി​നും സ​മീ​പ ഉ​ന്ന​തി​ക​ൾ​ക്കും വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള പു​തി​യ വ​ഴി​യാ​ണ് തു​റ​ക്കു​ന്ന​ത്.

കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി കു​ര്യാ​ക്കോ​സ്, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ കാ​ന്തി വെ​ള്ള​ക്ക​യ​ൻ, ലി​സി സൈ​മ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ അം​ഗം ചി​ഞ്ചു എ​ബ്ര​ഹാം, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ശ്രീ​ജി​ത്ത്‌ ശി​വ​ൻ, റോ​ബി​ൻ സാ​ബു, കു​ട്ട​മ്പു​ഴ ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ഷി പൊ​ട്ട​ക്ക​ൻ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശാ​ലി അ​ഗ​സ്റ്റ്യ​ൻ, സാം ​ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up